World

അപകടത്തിൽ തല പൂർണമായും വേർപെട്ടു; തിരികെ പിടിപ്പിച്ച് 12വയസുകാരന് പുതുജീവൻ നൽകി ഡോക്ടർ

തുടർന്ന് കുട്ടിയെ ഹാദസാ മെഡിക്കൽ സെന്ററിലാണ് പ്രവേശിപ്പിച്ചത്. കഴുത്തിന്റെ കീഴ്ഭാഗത്തുനിന്ന് തല ഏതാണ്ട് പൂർണ്ണമായും വേർപെട്ട രീതിയിലാണ് സുലെെമാനെ ആശുപത്രിയിൽ എത്തിച്ചെന്ന് ഡോക്ടർമാർ പറഞ്ഞു. പിന്നാലെ മണിക്കൂറുകളോളം നീണ്ട ശ്രമകരമായ ശസ്ത്രക്രിയയിലൂടെ തകരാർ സംഭവിച്ച ഭാഗത്ത് പ്ലേറ്റുകൾ ഘടിപ്പിച്ചതായി ഓപ്പറേഷന് നേതൃത്വം നൽകിയ ഓർത്തോപീഡിക് ഡോക്ടർ ഒഹാദ് ഐനവ് പറഞ്ഞു. ഓപ്പറേഷൻ റൂമിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ കുട്ടിയുടെ ജീവൻ രക്ഷിച്ചക്കാൻ ഏറെ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി. സുലെെമാൻ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാൻ അമ്പതുശതമാനം സാദ്ധ്യത മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഡോക്ടർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button