World

അഭിമാന നിമിഷം; ഫ്രാൻസിലെ പരമോന്നത ബഹുമതി നൽകി മോദിയെ ആദരിച്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

പാരിസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഗ്രാൻഡ് ക്രോസ് ഓഫ് ദ ലെജിയൻ ഓഫ് ഓണർ നൽകി ആദരിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഫ്രാൻസിലെ പരമോന്നത ബഹുമതികളിലൊന്നാണിത്. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് നരേന്ദ്ര മോദി ഇന്നലെ ഫ്രാൻസിലെത്തിയത്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സൗഹൃദ ബന്ധം ഇത് ശക്തമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്‌ചി അഭിപ്രായപ്പെട്ടു. ഇന്നലെ എലിസി പാലസിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മോദിക്കായി അത്താഴ വിരുന്നൊരുക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button