Sports

‘ഇത്രയും വേഗതയിൽ പന്തെറിയാൻ കഴിവുള്ള ബൗളറെ വേണ്ടവിധത്തിൽ ഉപയോഗിക്കുന്നില്ല’; ഉമ്രാൻ മാലിക്കിനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം

ഏകദിന മത്സരങ്ങളിൽ ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുളള താരമാണ് ഉമ്രാൻ മാലിക്ക്. എന്നിട്ടും ടെസ്റ്റ് ടീമിൽ അരങ്ങേറാൻ അവസരം നൽകിയില്ല. മറ്റ് രാജ്യങ്ങൾ വേഗതയുളള ബൗളർമാരെ ഉപയോഗിക്കുന്നത് ഇന്ത്യൻ ടീം കണ്ടുപഠിക്കണം. പാകിസ്ഥാനും ഇംഗ്ലണ്ടും അതിന്റെ ഉത്തമ ഉദാഹരണങ്ങളാണെന്നും മഞ്ചരേക്കർ പറഞ്ഞു. അധികം സമ്മർദ്ദമില്ലാത്ത പരമ്പരകളിൽ താരത്തെ പരീക്ഷിക്കണം. ഇത് ടീമിന് മുതൽക്കൂട്ടാകും. ഇംഗ്ലണ്ട് പേസർ മാർക്ക് വുഡുമായിട്ടാണ് അദ്ദേഹം മാലിക്കിനെ താരതമ്യപ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button