National

എതിർ കക്ഷികളെ കേട്ടില്ല, ഹരിത ട്രൈബ്യൂണലിനെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി : പരിസ്ഥിതി വിഷയങ്ങളിൽ വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് മാത്രം പരിഗണിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിറക്കുന്നതിനെ വിമർശിച്ച് സുപ്രീംകോടതി.എതിർകക്ഷികളെ കേൾക്കാതെ ഉത്തരവിറക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. വിദഗ്ദ്ധസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരവുകൾ പുറപ്പെടുവിക്കും മുൻപ് എതിർകക്ഷികൾക്ക് തങ്ങളുടെ ഭാഗം പറയാൻ ന്യായമായ അവസരം നൽകണം. റിപ്പോർട്ടിനെ ആശ്രയിക്കാൻ പോകുകയാണെന്ന് മുൻകൂട്ടി അറിയിക്കണമെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button