National

ഐ.ഐ.ടി നിയമനം: ഹർജി തള്ളി

ന്യൂഡൽഹി: ഐ.ഐ.ടികളിൽ 2008 മുതൽ സംവരണം പാലിക്കാതെയുള്ള ഫാക്കൽറ്റി നിയമനങ്ങൾ റദ്ദാക്കണമെന്ന പൊതുതാത്പര്യഹർജി സുപ്രീംകോടതി തള്ളി. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ള ഹർജിയാണിതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നിയമനങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർക്ക് തുല്ല്യ അവസരം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആരോപണം യാതൊരു തെളിവുമില്ലാതെയാണ് ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി 2008 മുതലുള്ള നിയമനങ്ങളിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button