Kerala

ചേലക്കരയിൽ റബ്ബർ‌തോട്ടത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തിയ സംഭവം

തൃശൂർ: ചേലക്കര വാഴക്കോട്ട് റബ്ബർ തോട്ടത്തിൽ നിന്നും കാട്ടാനയുടെ ജഡം കണ്ടെത്തിയ ഞെട്ടിക്കുന്ന സംഭവത്തിലെ പ്രധാന പ്രതി പാലാ സ്വദേശി മണിയഞ്ചിറ റോയ് ഗോവയിലേക്ക് കടന്നതായി വനംവകുപ്പ് അന്വേഷണത്തിൽ കണ്ടെത്തി. പ്രദേശത്തിനടുത്ത് കാട്ടാനകളിൽ ഒന്നിനെ കാണ്മാനില്ല എന്ന് സേവ് ഔവർ വൈൽഡ്‌ലൈഫ് എന്ന എൻജിഒയ്‌ക്ക് ലഭിച്ച അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംഘടന വനംവകുപ്പിന് പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണത്തിനിടെയാണ് വാഴക്കോട്ടെ റബ്ബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം ഉണ്ടെന്ന് കണ്ടെത്തിയത്. 15 വയസിൽ താഴെ പ്രായമുള്ള കൊമ്പനാനയുടെ ജ‌ഡമാണ് കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button