National

പാത്രീയാർക്കീസ് ബാവ-മുരളീധരൻ കൂടിക്കാഴ്ച

ന്യൂഡൽഹി: സിറിയ സന്ദർശിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ആഗോള സുറിയാനി സഭ തലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രീയാർക്കീസ് ബാവയുമായി ദമാസ്ക്കസിലെ സഭാ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. മലങ്കര സഭയിൽ ശാശ്വത സമാധാനത്തിന് സഹകരിക്കണം എന്ന് മന്ത്രി അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. സഭയിൽ ഐക്യവും സമാധാനവും ഉണ്ടാകുമെന്ന് ബാവ പ്രത്യാശ പ്രകടിപ്പിച്ചു. സിറിയയിൽ ആഭ്യന്തര സംഘർഷ കാലത്ത് ഇന്ത്യ നൽകിയ പിന്തുണകളെ സ്മരിച്ച ബാവ, കേരളത്തോടുള്ള ഇഷ്ടവും അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പ് സ്കീമിന്റെ സഹായത്തോടെ ഇന്ത്യയിൽ പഠിച്ച സിറിയൻ വിദ്യാർത്ഥികളുമായും വി.മുരളീധരൻ സംവദിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി ബസം ബഷീർ ഇബ്രാഹിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button