Cinema

വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രം മഹാരാജ

മക്കൾ സെൽവൻ വിജയ് സേതുപതി നായകനാവുന്ന അൻപതാമത്തെ ചിത്രത്തിന് മഹാരാജ എന്നു പേരിട്ടു. നിഥിലൻ സാമിനാഥൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ക്രൈം ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്.അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നാട്ടി നടരാജ് എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്നു.കാന്താര ഉൾപ്പെടെ ബ്ലോക് ബസ്റ്റർ കന്നഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ബി.അജനീഷ് ലോക്‌നാഥ് ആണ് സംഗീതം..മാനഗരം, കൈതി, മാസ്റ്റർ, വിക്രം, ലിയോ എന്നീ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റർ ഫിലോമിൻ രാജ് ആണ് ചിത്രസംയോജനം.പ്രൊജക്ട് ഡിസൈനർ ശെൽവകുമാർ . പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ദി റൂട്ടിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് നിർമ്മാണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button